Connect with us

National

'സിയായ'യുടെ കുഞ്ഞുങ്ങള്‍ക്ക് ജനങ്ങള്‍ക്കും പേര് നിര്‍ദേശിക്കാം: കേന്ദ്രസര്‍ക്കാര്‍

ഏപ്രില്‍ 30 വരെ പേര് നിര്‍ദേശിക്കാനുളള അവസരമുണ്ട്.

Published

|

Last Updated

കുനോ| മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പേര് നിര്‍ദേശിക്കാന്‍ താത്പര്യമുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പരിശോധിക്കാം.

നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച സിയായ ജന്മം നല്‍കിയ നാലു ചീറ്റ കുഞ്ഞുങ്ങള്‍ക്ക് പേരിടാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പേരിടല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുളള നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 30 വരെ പേര് നിര്‍ദേശിക്കാനുളള അവസരമുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ https://www.mygov.in/task/name-four-newly-born-cheetah-cubs-kuno/ എന്ന ലിങ്കില്‍ പ്രവേശിക്കാം.

‘പ്രൊജക്ട് ചീറ്റ’യുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച നമീബിയന്‍ ചീറ്റകളില്‍ ഒന്നായ ‘സിയ’ കഴിഞ്ഞമാസം 29നാണ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. നമീബിയയില്‍ നിന്ന് എട്ട്, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 എന്നിങ്ങനെ മൊത്തം 20 ചീറ്റകളെയാണ് ഷിയോപൂര്‍ ജില്ലയിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു.

 

 

 

Latest