Kerala
ജനമൊഴുകി; ആദർശക്കടലായി മലപ്പുറം
ആദ്യാന്തം വരെ സംഘാടന മികവില്‍ പ്രോജലിച്ച് നിന്ന സമ്മേളനം കോവിഡിനു ശേഷം മലപ്പുറത്ത് നടന്ന ഏറ്റവും വലിയ സമ്മേളനമായി മാറി.
മലപ്പുറം | വീരചരിതങ്ങളുടങ്ങുന്ന മലപ്പുറത്ത് ആദർശക്കരുത്തിന്റെ തൂവെള്ളക്കടലിരമ്പം തീർത്ത് കേരള മുസ്ലിം ജമാഅത്ത് സുന്നി ആദര്‍ശ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ശുഭ്രസാഗരമൊഴുകി മര്‍ഹൂം എപി മുഹമ്മദ് മുസ്ലിയാര്‍ നഗരിയെ ധന്യമാക്കി. ആദ്യാന്തം വരെ സംഘാടന മികവില്‍ പ്രോജലിച്ച് നിന്ന സമ്മേളനം കോവിഡിനു ശേഷം മലപ്പുറത്ത് നടന്ന ഏറ്റവും വലിയ സമ്മേളനമായി മാറി. പ്രാഥമിക കര്‍മങ്ങള്‍ക്കും അംഗസ്നാനത്തിനും നിസ്‌കാരത്തിനുമായൊരുക്കിയ സൗകര്യങ്ങള്‍ സമ്മേളനത്തിനെത്തിയവര്‍ക്ക് അനുഗ്രഹമായി. ഒരേ മനസ്സും ഹൃദയവുമായി പതിനായിരങ്ങളൊന്നിച്ച് നാഥനിലേക്ക് സാഷ്ടാഗം ചെയ്ത അപൂര്‍വ ദൃശ്യം നയനാനുഭൂതി പകര്‍ന്നു.
ഇസ്‌ലാമിന്റെ ലേബലില്‍ തിരുസുന്നത്തിനെതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന ബിദഈ പ്രസ്ഥാനക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടിയ പ്രഭാഷണങ്ങള്‍ വിശ്വാസി ഹൃദയങ്ങള്‍ക്ക് ഏറെ അച്ചടക്കത്തോടെയാണ് ശ്രവിച്ചത്.
വൈകുന്നേരം 4.30 ന് ആരംഭിച്ച സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, സി. മുഹമ്മദ് ഫൈസി, സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. അഹ്മദ് കുട്ടി മുസ്‍ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, എന്‍.അലി അ്ബ്ദുള്ള, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീന്‍ ഫാളിലി പ്രസംഗിച്ചു.
ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമെത്തിയ പതിനായിരങ്ങളെ വരവേല്‍ക്കുന്നതിന് നഗരി പൂര്‍ണ ജ്ജമായിരുന്നു. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും നിസ്‌കരിക്കാനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍, ആംബുലന്‍സ് സംവിധാനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ സൗകര്യങ്ങളും ശ്രദ്ധേയമായി. നഗരിയിലും പരിസരങ്ങളിലും വളണ്ടിയര്‍മാരുടെ സേവനവും വിലമതിക്കാനാവാത്തതായി.