Connect with us

Kerala

മറിയക്കുട്ടിയെപ്പോലുള്ളവര്‍ സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇര; ഹൈക്കോടതി

മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍.

Published

|

Last Updated

കൊച്ചി| അഞ്ച് മാസമായി വിധവ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ നല്‍കാന്‍ ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മറിയക്കുട്ടി നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. മറിയക്കുട്ടിയെപ്പോലുള്ള സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. മറിയക്കുട്ടിയ്ക്ക് പെന്‍ഷന്‍ നല്‍കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കും. എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

 

 

 

Latest