Connect with us

Organisation

ലഹരിക്കെതിരെ 652 കേന്ദ്രങ്ങളില്‍ ജനനിര; എസ് വൈ എസ്

പെരുന്നാള്‍ നിസ്‌കാരശേഷം പള്ളികളില്‍ പ്രഭാഷണവും പ്രതിജ്ഞയും നടക്കും.

Published

|

Last Updated

മലപ്പുറം| സമൂഹത്തില്‍ അനിയന്ത്രിതമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന മദ്യ മയക്കുമരുന്ന് വിപത്തിനെതിരെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ എസ് വൈ എസ്  മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 652 യൂണിറ്റ് കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

പെരുന്നാള്‍ നിസ്‌കാരശേഷം പള്ളികളില്‍ പ്രഭാഷണവും പ്രതിജ്ഞയും നടക്കും. നാട്ടില്‍ അപകടകരമായ വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കും തന്മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കുമെതിരെ എല്ലാത്തരം മനുഷ്യരും ഒത്തുചേരുന്ന ജനനിരയും കയ്യൊപ്പ് ശേഖരണവും നടക്കും. ലഹരിക്കെതിരെ യൗവനം സമരമാകുന്നു എന്ന തലവാചകത്തില്‍ വ്യാപകമായ ബോധവല്‍ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആണ് എസ് വൈ എസ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ യൂണിറ്റ്തല വിളംബരമാണ് പെരുന്നാള്‍ ദിനം ജില്ലയില്‍ സംഘടിപ്പിക്കുന്നത്.വിവിധ കേന്ദ്രങ്ങളില്‍ പ്രാസ്ഥാനിക നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ജനനിരയില്‍ കൈകോര്‍ക്കും.ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജില്ല കാബിനറ്റ് അംഗങ്ങളായ സയ്യിദ് ശിഹാബുദ്ധീന്‍ അഹസനി, പി.കെ മുഹമ്മദ് ശാഫി, സയ്യിദ് മുര്‍തള ശിഹാബ് സഖഫി, കെ സൈനുദ്ധീന്‍ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, ദുല്‍ഫുഖാര്‍ അലി സഖാഫി, പി.ടി നജീബ്, സി.കെ മുഹമ്മദ് ഫാറൂക്, കെ.എസ് ശരീഫ് സഅദി, മുസ്തഫ അഹ്‌സനി കൊളത്തൂര്‍, സുല്‍ഫീകര്‍ കീഴ്പറമ്പ്, കെ പി ശമീര്‍ കുറുപ്പത്ത്, പി.കെ അബ്ദുസ്സമദ്, അബ്ദുലത്തീഫ് സഖാഫി, പി സിറാജ് കിടങ്ങയം സംബന്ധിച്ചു.

Latest