Connect with us

National

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയവരെ നാല് ദിവസത്തിനകം പുറത്തെത്തിക്കാന്‍ സാധിക്കും; രക്ഷാദൗത്യസംഘം

കുത്തനെ തുരക്കുന്നതിനിടയില്‍ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ പ്രതീക്ഷ.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ നാല് ദിവസത്തിനകം പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം. തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റര്‍ കൂടി തുരന്നാല്‍ രക്ഷാദൗത്യം വിജയിക്കുമെന്നും NHIDCL എം.ഡി മഹ്‌മൂദ് അഹമ്മദ് പറഞ്ഞു. തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പതിനാറാം ദിവസത്തിലാണ്.കുത്തനെ തുരക്കുന്നതിനിടയില്‍ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ പ്രതീക്ഷ. മുകളില്‍ നിന്നുള്ള ഡ്രില്ലിങ് വേഗത്തില്‍ നടക്കുണ്ടെന്നും NHIDCL മഹ്‌മൂദ് അഹമ്മദ് പറഞ്ഞു.

41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 16 ദിവസമായി. ഇന്നലെ രാവിലെ മുതലാണ് മുകളില്‍ നിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചത്. മദ്രാസ് ട്രൂപ്പില്‍ നിന്നുള്ള യൂണിറ്റും, സൈന്യത്തിലെ എഞ്ചിനീയര്‍ ഗ്രൂപ്പും സില്‍ക്ക്യാരയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ഓക്സിജനും  ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

Latest