Connect with us

National

സ്മൃതി ഇറാനിക്കെതിരെ താൻ മത്സരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്: റോബർട്ട് വാദ്ര

അമേഠിയിലെ ജനങ്ങള്‍ക്ക് തെറ്റുമനസ്സിലായെന്നും ഒരു ഗാന്ധി കുടുബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ താന്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് റോബര്‍ട്ട് വാദ്ര. താന്‍ രാഷ്ട്രയത്തിലേക്ക് വരുകയാണെങ്കില്‍ അമേഠി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ടെന്നും റോബര്‍ട്ട് പറഞ്ഞു.

അമേഠിയിലെ ജനങ്ങള്‍ക്ക് തെറ്റുമനസ്സിലായെന്നും ഒരു ഗാന്ധി കുടുബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ ആദ്യ രാഷ്ട്രീയ പ്രചാരണം പ്രിയങ്കയ്‌ക്കൊപ്പം 1999ല്‍ അമേഠിയില്‍ നിന്നായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് കോട്ടയായ അമേഠി രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയതോടെയാണ് ഏറെ  ശ്രദ്ധേയമാകുന്നത്. 2004,2009 ,2014 വര്‍ഷങ്ങളില്‍ അമേഠിയില്‍ നിന്നും ജയിച്ച രാഹുല്‍ 2019ല്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

 

Latest