Kerala
എരുമേലിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു
ബിജു, അനീഷ് എന്നിവരാണ് മരിച്ചത്

കോട്ടയം | എരുമേലിയില്‍ കിണര്‍ വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. എരുമേലി സ്വദേശികളായ ബിജു, അനീഷ് എന്നിവരാണ് മരിച്ചത്.
35 അടി ആഴമുള്ളതായിരുന്നു കിണർ. ആദ്യം കിണറിൽ ഇറങ്ങിയ അനീഷ് ഓക്സിജൻ ലഭിക്കാതെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ രക്ഷിക്കാനിറങ്ങിയ ബിജുവും അപകടത്തിൽപ്പെട്ടു. പോലീസെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----