Connect with us

Kerala

നുണപ്രചാരണത്തിന് ജനം മറുപടി നല്‍കും; മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ല: അച്ചു ഉമ്മന്‍

ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മന്‍

Published

|

Last Updated

പുതുപ്പള്ളി |  തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. നുണ പ്രചാരണത്തിന് ജനം മറുപടി നല്‍കും. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നുവെന്നും അച്ചു ആരോപിച്ചു

ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാന്‍ പറ്റുക. നിങ്ങളൊരു മൈക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കൂ. ഒരാളെ ഒരുതരത്തിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍ ഒരിക്കല്‍പോലും നിന്നിട്ടില്ല. യാതൊരുതരത്തിലും സത്യമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുത്താനാണ് ശ്രമം. ഞങ്ങളതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വക ട്രാപ്പിലൊന്നും ഞങ്ങള്‍പെടുകയില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ സഹോദരി കൂടിയായ അച്ചുവിനെതിരെ സൈബര്‍ ആക്രമണം കടുത്തത്.