Connect with us

mm mani against congress

കോണ്‍ഗ്രസിന്റെ കുറ്റി ഉടന്‍ തന്നെ ജനം പിഴുതെറിയും: എം എം മണി

2025ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്

Published

|

Last Updated

ഇടുക്കി | കെ റെയില്‍ സര്‍വേ തടയുന്ന കോണ്‍ഗ്രസ് നടപടിയില്‍ ശക്തമായി പ്രതികരിച്ച് സി പി എം നേതാവ് എം എം മണി. കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് മണി പറഞ്ഞു. 2025ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറാക്കിയ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും മണി കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ കുറ്റിപറിക്കല്‍ സമരം നടന്നിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും ഇന്നും സര്‍വേ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികള്‍ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അതേസമയം സര്‍വേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു.