Connect with us

Kerala

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

തൃശൂര്‍| പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് മധ്യവയസ്‌ക മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. പോസ്റ്റുമോര്‍ട്ടത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്ന് കൈപ്പമംഗലം പോലീസ് അറിയിച്ചു.

പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. കുഴിമന്തി കഴിച്ച് ഉസൈബ അവശനിലയിലാകുകയായിരുന്നു. പനിയും ഛര്‍ദിയും ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.

സെയിന്‍ ഹോട്ടലില്‍ ശനിയാഴ്ച വൈകിട്ട് വിളമ്പിയ കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. റഫീഖ്, അസ്ഫര്‍ എന്നിവരാണ് സെയിന്‍ ഹോട്ടലിന്റെ നടത്തിപ്പുകാര്‍. മരണം നടന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചിരിക്കുകയാണ്.

സംഭവത്തില്‍ 180 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

 

 

 

Latest