perinthalmanna
പെരിന്തല്‍മണ്ണ വോട്ടുപെട്ടി; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം

മലപ്പുറം | പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വോട്ടു പെട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.
സീല്‍ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയില്‍ നടത്താമെന്നും കോടതി നിര്‍ദ്ദേശിച്ചു. അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനാണു നിര്‍ദേശം നല്‍കിയത്. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
കോടതി ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
---- facebook comment plugin here -----