Connect with us

Kerala

പെരിന്തൽമണ്ണ: ബാലറ്റ് പേപ്പറുകൾ പരിശോധിച്ചു

ബാലറ്റുകൾ തിങ്കളാഴ്ച ഹൈക്കോടതിയിലേക്ക്

Published

|

Last Updated

പെരിന്തൽമണ്ണ | നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി നജീബ് കാന്തപുരം ജയിച്ചത് ചോദ്യം ചെയ്ത് നൽകിയ കേസിൽ പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിച്ച ബാലറ്റ് പേപ്പറുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ പരിശോധിച്ചു. എതിർ സ്ഥാനാർഥിയും ഇടത് മുന്നണി സ്വതന്ത്രനുമായ കെ പി എം മുസ്തഫയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.  38 വോട്ടുകൾക്കായിരുന്നു നജീബ് കാന്തപുരം വിജയിച്ചിരുന്നത്.

പ്രധാന തെളിവായിട്ടുള്ള ബാലറ്റുകൾ തിങ്കളാഴ്ച രാവിലെ ഹൈക്കോടതിയിലേക്ക് കൊണ്ടുപോകും. തപാൽ ബാലറ്റുകളും അസാധുവായതും മാറ്റിവെച്ചതും പൂർണമായും വോട്ടെണ്ണലിൻ്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമടക്കമാണ് ഹൈക്കോടതിയിലേക്ക് കൊണ്ടുപോകുക.

2,17,959 വോട്ടർമാരിൽ 1,65,616 പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ നജീബ് കാന്തപുരത്തിന് 76,530 വോട്ടും കെ പി എം മുസ്തഫക്ക് 76,492 വോട്ടുമാണ് ലഭിച്ചത്. വോട്ടെണ്ണലിൽ യു ഡി എഫ് സ്ഥാനാർഥി വിജയത്തിലേക്ക് എത്തിയതോടെ മാറ്റിവെച്ച വോട്ടുകൾ എണ്ണണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടിരുന്നു. ഇത് വരണാധികാരി നിരസിച്ചു.

പെരിന്തൽമണ്ണയിൽ ജനപ്രതിനിധി എന്ന നിലക്ക് പ്രവർത്തനങ്ങൾ നടത്തുന്ന നജീബ് കാന്തപുരത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ചയോടുകൂടെ അന്ത്യമാകുമോ മറിച്ച് തുടരാൻ കഴിയുമോ എന്നതിൻ്റെ ഉത്തരം തിങ്കളാഴചയോട് കൂടെ വ്യക്തമാകും.

---- facebook comment plugin here -----

Latest