Connect with us

Kerala

പെരിന്തല്‍മണ്ണ കേസ്; സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ച് നജീബ് കാന്തപുരം

ഹൈക്കോടതിയിലെ വിചാരണ തുടരാമെന്നും സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ കെ പി എം മുസ്തഫയുടെ ഹരജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ നജീബ് കാന്തപുരം എം എല്‍ എ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. ഹൈക്കോടതിയില്‍ വിചാരണ തുടരാമെന്ന് സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ഹര്‍ജി നജീബ് കാന്തപുരം പിന്‍വലിച്ചത്.

അതേസമയം, ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അഭിപ്രായപ്പെടാനില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

നജീബ് കാന്തപുരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വിയും ഹാരിസ് ബീരാനും ഹാജരായി. കെ പി എം മുസ്തഫക്ക് വേണ്ടി സി യു സിംഗും ഇ എം എസ് അനാമും എം എസ് വിഷ്ണു ശങ്കറും ഹാജറായി.

Latest