Kerala
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്; രണ്ട് തപാല്‍ വോട്ട് പെട്ടികളില്‍ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് ഹൈക്കോടതി
തിരഞ്ഞെടുപ്പ് രംഗത്തെ ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന്റെ അപചയമെന്നും ഹൈക്കോടതി
കൊച്ചി \ പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ ബാലറ്റ് പെട്ടികളും വോട്ടിംഗ് സാമഗ്രികളും ഹൈക്കോടതി തുറന്ന് പരിശോധിച്ചു. രണ്ട് സ്പെഷ്യല്‍ തപാല്‍ വോട്ട് പെട്ടികളില്‍ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലന്ന് പരിശോധനയില്‍ കണ്ടെത്തി.ചിതറികിടന്ന രേഖകള്‍ പെട്ടിയിലാക്കി കൊണ്ടുവന്നെന്ന് കോടതി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് രംഗത്തെ ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന്റെ അപചയമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. തുറന്ന പെട്ടികള്‍ ഹൈക്കോടതി വീണ്ടും സീല്‍ ചെയ്ത് കസ്റ്റഡിയിലെടുത്തു
തപാല്‍ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. നാല് ആഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
വോട്ടുപെട്ടികള്‍ കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.