Connect with us

Kerala

പെരിന്തല്‍മണ്ണ വിദ്യാര്‍ഥി സംഘര്‍ഷം; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു.

Published

|

Last Updated

മലപ്പുറം | പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു.

ഇന്ന് രാവിലെ ഇംഗ്ലീഷ്, മലയാളം മീഡിയം സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റിരുന്നു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.

സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമായി നടപടി നേരിട്ട വിദ്യാര്‍ഥി ഇന്ന് പരീക്ഷയെഴുതാന്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

 

Latest