Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസ് വിധി; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് വി ഡി സതീശന്‍

കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന സിപിഎമ്മിന്റെ സ്ഥിരം പല്ലവിക്ക് യാതൊരു അര്‍ത്ഥവുമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി

Published

|

Last Updated

കാസര്‍കോട് | പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി ആണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത കൊലക്കേസില്‍ പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ലോക്കല്‍ കമ്മിറ്റി നേതാക്കള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി എല്ലാവരും ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന സിപിഎമ്മിന്റെ സ്ഥിരം പല്ലവിക്ക് യാതൊരു അര്‍ത്ഥവുമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരുടെ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോവും. പാര്‍ട്ടിയുടെ എല്ലാ സഹായവും പിന്തുണയും ആ കുടത്തിന് ലഭിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് പ്രഖ്യാപിച്ചത്. കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുംമാണ്  വിധിച്ചത്.ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.

Latest