Connect with us

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്: കെ വി കുഞ്ഞിരാമന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം

ഈ മാസം 15ന് ഹാജരാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്

Published

|

Last Updated

കൊച്ചി | പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ പ്രതിചേര്‍ത്ത മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. ഈ മാസം 15ന് ഹാജരാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

സിബിഐ പ്രതി ചേര്‍ത്ത മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി കെ വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഇപ്പോള്‍ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണന്‍, മണി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

കേസില്‍ മൊത്തം 24 പ്രതികളാണുള്ളത്. ഇതില്‍ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കെ വി കുഞ്ഞിരാമന്‍ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്.

Latest