Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തെളിവുകളില്ലാതെയാണു പ്രത്യേക സിബിഐ കോടതി തങ്ങള്‍ക്കെതിരേ തടവുശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ആപ്പീലില്‍ പറയുന്നത്.

Published

|

Last Updated

കൊച്ചി |  പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും.ഹരജി ഇന്നലെ ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനക്കെത്തിയെങ്കിലും അഭിഭാഷകന്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

20-ാം പ്രതി സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, 14-ാം പ്രതി കെ മണികണ്ഠന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവരാണ് അപ്പീലുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.തെളിവുകളില്ലാതെയാണു പ്രത്യേക സിബിഐ കോടതി തങ്ങള്‍ക്കെതിരേ തടവുശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ആപ്പീലില്‍ പറയുന്നത്.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17 നു കൊലപ്പെടുത്തിയ കേസില്‍ പത്തു പ്രതികളെ ജീവപര്യന്തം തടവിനും ഹരജിക്കാരെ അഞ്ചുവര്‍ഷം തടവിനുമാണ് സിബിഐ കോടതി ശിക്ഷിച്ചത്.

 

Latest