Connect with us

Kerala

പെരിയക്കേസ്; ഇവര്‍ നാലുപേരുടേയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് പ്രതീക്ഷിച്ചതാണ്: ജയിലില്‍ എത്തി പ്രതികളെ കണ്ട് പികെ ശ്രീമതി

താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എ ആയ കുഞ്ഞിരാമന്‍,മണികണ്ഠന്‍ തുടങ്ങി എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്.ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടത്.

Published

|

Last Updated

കണ്ണൂര്‍ | പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലെത്തി കണ്ട് സിപിഎം നേതാവ് പികെ ശ്രീമതി.പ്രതികളെ കണ്ടു. വൈകുന്നേരം ഇറങ്ങാന്‍ പറ്റിയേക്കുമെന്നാണ് അറിയുന്നത്. ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ശ്രീമതി പറഞ്ഞു.

മുഴുവന്‍ പ്രതികളെയും കണ്ടു. ഇവരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരത്തെ എല്ലാവര്‍ഷവും ക്രിസ്മസ് ദിവസം താന്‍ ജയിലിലെത്തി പരാമവധി പ്രതികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പികെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എ ആയ കുഞ്ഞിരാമന്‍,മണികണ്ഠന്‍ തുടങ്ങി എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്.ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്നും ശ്രീമതി പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്.

Latest