Connect with us

Kerala

വയനാട് തുരങ്കപാത നിര്‍മാണത്തിന് അനുമതി; പാത നിര്‍മ്മിക്കുന്നത് പരിസ്ഥിതി ലോല മേഖലയില്‍

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തെ തുരങ്കപാതാ നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്നാണ് സമിതിയുടെ നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ| വയനാട് തുരങ്കപാത നിര്‍മാണത്തിന് അനുമതി. തുരങ്കപാത നിര്‍മാണത്തിന് 25 വ്യവസ്ഥകളോടെ സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ സ്ഥലത്താണ് തുരങ്കപാത നിര്‍മാണത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തെ തുരങ്കപാതാ നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്നാണ് സമിതിയുടെ നിര്‍ദേശം. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുള്ളവരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തവണ വിശദീകരണം തേടിയ ശേഷമാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍മാണത്തിന് അനുമതി നല്‍കിയത്.

 

 

 

---- facebook comment plugin here -----

Latest