Kerala
പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിന് അനുമതി
വടക്കുനാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര കാലിയാക്കണം എന്ന നിബന്ധനയോടെയാണ് കോടതി അനുമതി
തൃശൂര്‍ | പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വടക്കുനാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര കാലിയാക്കണം എന്ന നിബന്ധനയോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്
വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്‌ഫോടക വസ്‌തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്‌തികകൾ രൂപീകരിക്കാനും പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷന് (പെസോ) കോടതി നിർദേശം നൽകി
ജനുവരി മൂന്നിന് പാറമേക്കാവും അഞ്ചിന് തിരുവമ്പാടിയും വെടിക്കെട്ടോടെ വേല ആഘോഷിക്കും. വേലവെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചതോടെ ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ സ്ഫോടക വസ്തു നിയമപ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലമാണ് വേണ്ടത്. എന്നാല്‍ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഈ ദൂരം 78 മീറ്റര്‍ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്നും കളക്ടര്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉപാധികളോടെ വെടിക്കെട്ടിന് അനുമതി നല്‍കിയിരിക്കുകയാണ്