Covid Vaccination in children
കുട്ടികള്‍ക്കുള്ള സൈകോവ് ഡി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി
സൈഡസ് കാഡിലയുടെ സൂചിയില്ലാത്ത കൊവിഡ് വാക്‌സിന്‍ ഒരാള്‍ക്ക് മൂന്ന് ഡോസാണ് നല്‍കുക
ന്യൂഡല്‍ഹി | കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനായ സൈഡസ് കാഡില വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി. സൈഡസ് കാഡിലയുടെ നീഡില്‍ ഫ്രീ കൊവിഡ് വാക്‌സീനായ സൈകോവ് ഡിയ്ക്കാണ് ഡി സി ജി ഐ അനുമതി നല്‍കിയിരിക്കുന്നത്. ഡി സി ജി ഐ അനുതി ലഭിക്കുന്ന രാജ്യത്തെ ആറാമത്തെ വാക്‌സിനാണിത്. മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യ ഡി എന്‍ എ വാക്‌സിനാണിത്.
സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്‌സീന്റെ പ്രത്യേകത. 12 വയയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. മറ്റ് വാക്‌സിനുകളില്‍ നിന്ന് വിത്യസ്തമായി ഒരാള്‍ക്ക് മൂന്ന് ഡോസ് നല്‍കണം 66.6 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി.
28,000 ത്തിലധികം പേരില്‍ പരീക്ഷണം നടത്തിയതാതായണ് കമ്പനിയുടെ അവകാശവാദം.
കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് അപേക്ഷ നല്‍കിയിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്.