Connect with us

Pathanamthitta

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ കൊടിമരം സ്ഥാപിക്കാന്‍ അനുമതി നല്‍കണം; എ ഐ ടി യു സി കുത്തിയിരിപ്പ് സമരം നടത്തി

വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയ ശേഷം വെള്ളിയാഴ്ചക്ക് മുന്‍പ് തീരുമാനം അറിയിക്കുമെന്ന് കോന്നി ഡി എഫ് ഒ

Published

|

Last Updated

കോന്നി  \  തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ കൊടിമരം സ്ഥാപിക്കുവാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് എ ഐ ടി യു സി യുടെ നേതൃത്വത്തില്‍ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി ആര്‍ ഗോപിനാഥന്‍, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ കൗണ്‍സില്‍ അംഗം വിജയവില്‍സണ്‍ എന്നിവര്‍ ആണ് കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നത്.

കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ നിലവിലുള്ള കൊടിമരം നീക്കം ചെയ്യുവാന്‍ എ ഐ ടി യു സി ആവശ്യപെടുന്നില്ല. എന്നാല്‍ എ ഐ ടി യു സി യുടെ കൊടിമരം ഇവിടെ സ്ഥാപിക്കണം എന്നും എല്ലാവര്‍ക്കും ഈ വിഷയത്തില്‍ തുല്യ നീതി ഉറപ്പാക്കണം എന്നും എ ഐ ടി യുസി ആവശ്യപ്പെട്ടു. സമരത്തിന് പിന്നാലെ കോന്നി ഡി എഫ് ഓ ആയുഷ് കുമാര്‍ കോറി ഐ എഫ് എസ് സ്ഥലത്ത് എത്തുകയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയ ശേഷം വെള്ളിയാഴ്ചക്ക് മുന്‍പ് തീരുമാനം അറിയിക്കുമെന്ന് കോന്നി ഡി എഫ് ഓ ഉറപ്പു നല്‍കുകയും ചെയ്തു.

എന്നാല്‍ അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ല എങ്കില്‍ എ ഐ ടി യു സി യുടെ നേതൃത്വത്തില്‍ കോന്നി റേഞ്ച് ഓഫീസിനു മുന്‍പില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും എന്നും എ ഐ ടി യു സി അറിയിച്ചു. കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ച കൊടിമരം വനപാലകര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് സി പി എം നേതാക്കള്‍ വനപാലകര്‍ക്കെതിരെ ഭീക്ഷണി മുഴക്കിയിരുന്നു.

 

Latest