Uae
പെട്രോള്‍ സ്റ്റേഷനുകളിലെ മീറ്ററുകള്‍ പരിശോധിക്കുന്നതിന് അനുമതി
ലീഗല്‍ മെട്രോളജിയോടുള്ള പ്രതിബദ്ധത പിന്തുടരുകയും വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്.
![](https://assets.sirajlive.com/2024/07/pe-897x538.jpg)
ഷാര്‍ജ | പെട്രോള്‍ സ്റ്റേഷനുകളിലെ ഇന്ധന മീറ്ററുകള്‍ പരിശോധിക്കുന്നതിനുള്ള പ്രൊജക്റ്റിന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. ലീഗല്‍ മെട്രോളജിയോടുള്ള പ്രതിബദ്ധത പിന്തുടരുകയും വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്.
ഉപഭോക്താവ് നല്‍കേണ്ട വിലയുമായി താരതമ്യപ്പെടുത്തി ഇന്ധനത്തിന്റെ അളവ് പരിശോധനയുടെ ഭാഗമാകും. യോഗത്തില്‍ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു.
2023ലെ ഷാര്‍ജ ഗവണ്‍മെന്റ് മെഡിക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ശിപാര്‍ശകളും കൗണ്‍സില്‍ അംഗീകരിച്ചു. ചില സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിന് സാധുവായ ഇന്‍ഷ്വറന്‍സ് പോളിസി നല്‍കാനുള്ള നിര്‍ദേശത്തിനും കൗണ്‍സില്‍ അംഗീകാരം നല്‍കി.