Connect with us

abdul nasar maadani

കേരളത്തിലേക്ക് പോകാൻ അനുമതി: മഅദനിയുടെ ഹരജി സുപ്രീം കോടതി അടുത്ത മാസത്തേക്ക് മാറ്റി

നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു.

Published

|

Last Updated

ന്യൂഡൽഹി | ആരോഗ്യനില മോശമായതിനെ തുടർന്ന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹാര്‍ജി സുപ്രീം കോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരായത്.

നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്ന് ഹരജി മാറ്റുകയായിരുന്നു. ബെംഗളൂരുവില്‍ തന്നെ തുടരണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി അഡ്വ.ഹാരിസ് ബീരാനാണ് ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ എത്തിച്ചത്. നേരത്തേ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

ആരോഗ്യ നില അതീവ ഗുരുതരമായതിനാല്‍ കേരളത്തിലേക്ക് മടങ്ങി ആയുര്‍വേദ ചികിത്സക്ക് അവസരമൊരുക്കണമെന്നതാണ് മഅദനിയുടെ ആവശ്യം. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ഓര്‍മനഷ്ടവും കാഴ്ചാ പ്രശ്‌നങ്ങളും അദ്ദേഹം അനുഭവപ്പെടുന്നുണ്ട്. ആരോഗ്യനില മോശമായ പിതാവിനെ കാണാൻ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest