bus charge hike
ബസ്, ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടാന്‍ അനുമതി
മിനിമം ചാര്‍ജ് ബസ് പത്ത്; ഓട്ടാ 30, ടാക്‌സി 200
തിരുവനന്തപുരം | ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് അനുമതി. ബസ് മിനിമം പത്ത് രൂപയും ഓട്ടോ 30 രൂപയുമാക്കും. ടാക്‌സി മിനിമം ചാര്‍ജ് ഇരുന്നൂറായും വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.മെയ് ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നേക്കും.
ബസ് ചാര്‍ജ് കിലോമീറ്ററിന് ഒരു രൂപ വീതമാണ് കൂടുക. വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വര്‍ധിക്കുന്നത് സംബന്ധിച്ച് പഠിക്കാനായി ഒരു കമ്മീഷനെ ഇന്ന് നിയമിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം മാര്‍ച്ച് 30ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ നിരക്ക് വര്‍ധനക്ക് അനുകൂലമായ തീരുമാനമെടുത്തിരുന്നു.
---- facebook comment plugin here -----