National
കോണ്‍ഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണലാണ് അനുമതി നല്‍കിയിരിക്കുന്നത്
ന്യൂഡല്‍ഹി | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് ആശ്വാസം.അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ അനുമതി നല്‍കി.അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ട്രിബ്യൂണല്‍ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ എല്ലാ ബേങ്ക് അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു.
ആദായനികുതി അടക്കാന്‍ വൈകിയെന്ന പേരിലാണ് കേന്ദ്രം നടപടി സ്വീകരിച്ചിരുന്നത്. 45ദിവസം വൈകിയെന്ന പേരില്‍ 210 കോടി രൂപ പിഴയും ചുമത്തിയിരുന്നു.