National
കേരളത്തിലേക്ക് മടങ്ങാന്‍ അനുവാദം വേണം; മദനി സുപ്രീംകോടതിയില്‍
കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

ന്യൂഡല്‍ഹി| ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണമെന്നും അപേക്ഷയിലുണ്ട്. ആരോഗ്യനില മോശമാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുര്‍വേദ ചികിത്സ തേടുന്നത്.
പിതാവിന്റെ ആരോഗ്യനില മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണം. വിചാരണപൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. ബെംഗളുരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക പ്രയാസമാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയില്‍ പറഞ്ഞു. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് മദനിക്കായി ഹരജി സമര്‍പ്പിച്ചത്.