Kozhikode
പേരോട് ഉസ്താദിന്റെ ഹജ്ജ് പഠന ക്ലാസ് മെയ് എട്ടിന്
ഹജ്ജിന്റെ പ്രായോഗിക രീതികള്‍, ചരിത്രം തുടങ്ങിയവ ചര്‍ച്ചയാകും.

കുറ്റ്യാടി | സിറാജുല്‍ ഹുദാ സ്ഥാപനങ്ങളുടെ സാരഥി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ ഹജ്ജ് പഠന ക്ലാസ് മെയ് എട്ടിന് തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ക്ലാസില്‍ ഹജ്ജിന്റെ പ്രായോഗിക രീതികള്‍, ചരിത്രം തുടങ്ങിയവ ചര്‍ച്ചയാകും.
കുറ്റ്യാടി വയനാട് റോഡിലെ സിറാജുല്‍ ഹുദാ കാമ്പസിലാണ് ക്ലാസ് നടക്കുക. പരിപാടിയില്‍ സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യമൊരുക്കും.
വൈകിട്ട് നാലുവരെ നീണ്ടു നില്‍ക്കുന്ന പഠന ക്ലാസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ സംബന്ധിക്കും. സര്‍ക്കാര്‍, വിവിധ സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജിന് പോകുന്നവര്‍ക്കും പങ്കെടുക്കാം. ഭക്ഷണവും മറ്റു സൗകര്യങ്ങളുമുണ്ടാവും. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9645108786, 9645109786, 9645111786.
---- facebook comment plugin here -----