National
വ്യക്തിപരം; സുപ്രീം കോടതിക്കെതിരായ പാര്‍ട്ടി എം പിമാരുടെ പരാമര്‍ശം തള്ളി ബി ജെ പി
ആ നിലപാടിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്ന് ജെ പി നദ്ദ. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. ബി ജെ പി അംഗങ്ങള്‍ക്കും മുന്നറിയിപ്പ്

ന്യൂഡല്‍ഹി | സുപ്രീം കോടതിക്കെതിരെ പരാമര്‍ശം നടത്തിയ എം പിമാരെ തള്ളി ബി ജെ പി. എം പിമാരായ നിഷികാന്ത് ദുബെയുടെയും ദിനേശ് ശര്‍മയുടെയും പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. ആ നിലപാടിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കി.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. ബി ജെ പി അംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയതായി നദ്ദ പറഞ്ഞു.
രാജ്യത്ത് മതസംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് സുപ്രീം കോടതിയാണെന്നായിരുന്നു എം പിമാരുടെ പരാമര്‍ശം.
---- facebook comment plugin here -----