Connect with us

Kerala

കണ്ണൂര്‍ കലക്ടര്‍ക്കെതിരായ വ്യക്തിഹത്യ അവസാനിപ്പിക്കണം; പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

മുന്‍വിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷന്‍

Published

|

Last Updated

കണ്ണൂര്‍ \  എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് നേരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണം ദുഖകരമാണ്, എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കലക്ടര്‍ക്കെതിരെ അനാവശ്യമായ വ്യക്തിഹത്യ നടക്കുന്നുവെന്നു അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മരണത്തില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കലക്ടര്‍ നല്‍കുന്നുണ്ട്. കലക്ടര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം. മുന്‍വിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷന്‍ പറയുന്നു. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അസോസിയേഷന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

Latest