Connect with us

Ongoing News

പെര്‍ത്ത് ടെസ്റ്റ്; തകര്‍ത്തടിച്ച് ജയ്‌സ്വാളും രാഹുലും, ഇന്ത്യ ശക്തമായ നിലയില്‍

90 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 62 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍ നില്‍ക്കുന്നു. രണ്ടാമിന്നിംഗ്‌സില്‍ പത്ത് വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് മൊത്തത്തില്‍ 218 റണ്‍സിന്റെ ലീഡായി.

Published

|

Last Updated

പെര്‍ത്ത് | പെര്‍ത്ത് ടെസ്റ്റില്‍ തുടക്കത്തിലെ തിരിച്ചടികളെ ഊര്‍ജമാക്കി പൊരുതിക്കയറിയ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാമിന്നിംഗ്‌സില്‍ ഓപണിങ് കൂട്ടുകെട്ടിന്റെ അപരാജിത അര്‍ധശതകങ്ങളോടെ വന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ് ഇന്ത്യ. 90 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 62 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍ നില്‍ക്കുന്നു. രണ്ടാമിന്നിംഗ്‌സില്‍ പത്ത് വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് മൊത്തത്തില്‍ 218 റണ്‍സിന്റെ ലീഡായി. സ്‌കോര്‍: ഇന്ത്യ, ഒന്നാമിന്നിംഗ്‌സ്-150, രണ്ടാമിന്നിംഗ്‌സ്-172/0. ആസ്‌ത്രേലിയ ഒന്നാമിന്നിംഗ്‌സ്-104.

193 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് ജയ്‌സ്വാള്‍ ശതകത്തിനരികിലെത്തിയത്. കെ എല്‍ രാഹുല്‍ 153 പന്ത് നേരിട്ടാണ് 62 റണ്‍സ് സ്വന്തമാക്കിയത്. 2003നുശേഷം ആസ്‌ട്രേലിയയില്‍ ഇന്ത്യ പടുത്തുയര്‍ത്തുന്ന ഏറ്റവും ഉയര്‍ന്ന ഓപണിംഗ് കൂട്ടുകെട്ടാണിത്. 2003ല്‍ സിഡ്‌നിയില്‍ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ചേര്‍ന്ന് കെട്ടിപ്പടുത്ത 123 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പഴങ്കഥയായത്.

നേരത്തെ ആദ്യ സെഷനില്‍ ഏഴ് വിക്കറ്റിന് 67 നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 104 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റുമായി നായകന്‍ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് പിഴുത ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് കിടയറ്റ ആസ്‌ത്രേലിയന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത്. 26 റണ്‍സെടുത്ത മിഷേല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.