Connect with us

International

പെറുവിനെ വീഴ്ത്തി; അര്‍ജന്റീനയ്ക്ക് ജയം

യുവതാരം ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയ്ക്ക് വിജയ ഗോള്‍ നല്‍കിയത്.

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ്| ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് ജയം. പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്. യുവതാരം ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയ്ക്ക് വിജയ ഗോള്‍ നല്‍കിയത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ തകര്‍പ്പന്‍ വോളിയിലൂടെയാണ് ലൗട്ടാരോ മാര്‍ട്ടിനസ് പെറുവിന്റെ വല പിടിച്ചുകുലുക്കിയത്. ലയണല്‍ മെസ്സിയുടെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.

പരാഗ്വേയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലൗട്ടാരോയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ 12 മത്സരങ്ങളില്‍ 25 പോയന്റുമായി അര്‍ജന്റീന തെക്കനേമരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു.

 

 

 

Latest