Kerala
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹരജി; ഹൈക്കോടതി വിധി ഇന്ന്
രാവിലെ 10.15ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിക്കും.

കൊച്ചി| മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഇന്ന് വിധി പറയുക. കേരള വഖഫ് സംരക്ഷണ വേദിയാണ് ഹരജി നല്‍കിയത്. രാവിലെ 10.15ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിക്കും.
ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയുണ്ടെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയാല്‍ മുനമ്പം ഭൂമി വിഷയത്തിലെ വസ്തുതാ അന്വേഷണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. കമ്മീഷന്‍ നിയമനം റദ്ദാക്കിയാല്‍ ഭൂമി പ്രശ്നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വിധി തിരിച്ചടിയാകും. കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്താല്‍ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.