Connect with us

National

വൈവാഹിക ബലാത്സംഗം കുറ്റമാക്കുന്ന ഹരജി; മെയ് 9ന് സുപ്രീംകോടതി വാദം കേള്‍ക്കും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗാണ് വിഷയം പരാമര്‍ശിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി മെയ് 9ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗാണ് വിഷയം പരാമര്‍ശിച്ചത്. കേസില്‍ വാദങ്ങളെല്ലാം തയ്യാറാണെന്ന് അവര്‍ ബെഞ്ചിനെ അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി തയ്യാറാണെന്നും പരിശോധിക്കേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ജനുവരി 16ന് വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം തേടിയിരുന്നു. ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിഭജന വിധിയുമായി ബന്ധപ്പെട്ടാണ് ഹരജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലെ ഹരജിക്കാരിലൊരാളായ ഖുശ്ബു സൈഫി അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 11 ന് ഡല്‍ഹി ഹൈക്കോടതി ഈ വിഷയത്തില്‍ വിഭജിച്ച് വിധി പുറപ്പെടുവിച്ചിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest