Connect with us

Kerala

കെ ടി ജലീലിനെതിരെ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹരജി

ജലീലിനെതിരേ സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി  | കെ ടി ജലീല്‍ എം എല്‍ എക്കെതിരെ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹരജി. ലോയേഴ്സ് കോണ്‍ഗ്രസാണ് ഹരജി നല്‍കിയത്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹരജി.

ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജലീലിനെതിരേ സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ലോകായുക്തയെ മനപൂര്‍വം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജലീലിന്റെ പോസ്‌റ്റെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് ലോകായുക്തക്കെതിരെ കെടി ജലീല്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. തക്കപ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നും കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ ആരോപണം.

Latest