National
സ്വവര്‍ഗ വിവാഹത്തിലെ പുന:പരിശോധനാ ഹരജി; അഞ്ചംഗ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍മാറി
ഇന്ന് ഉച്ചക്ക് 1.30ന് ചേംബറില്‍ പുനഃപരിശോധനാ ഹരജി പരിഗണിക്കുന്ന സമയത്താണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍മാറ്റ കാര്യം അറിയിച്ചത്
ന്യൂഡല്‍ഹി | സ്വവര്‍ഗ വിവാഹത്തിലെ പുനഃപരിശോധനാ ഹരജി പരിഗണിക്കാന്‍ നിയോഗിച്ച സുപ്രീംകോടതി അഞ്ചംഗ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍മാറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചക്ക് 1.30ന് ചേംബറില്‍ പുനഃപരിശോധനാ ഹരജി പരിഗണിക്കുന്ന സമയത്താണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍മാറ്റ കാര്യം അറിയിച്ചത്.
. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം
ചൊവ്വാഴ്ചയാണ് തുറന്ന കോടതിയില്‍ ഹരജികള്‍ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ ആവശ്യമുന്നയിച്ചത്. എന്നാല്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെങ്കില്‍ ചേംബറില്‍ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.2023 ഒക്ടോബര്‍ 17നാണ് സ്വവര്‍ഗ വിവാഹത്തിലെ നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറഞ്ഞത്.
സ്വവര്‍ഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഉള്ളത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരസിക്കുകയായിരുന്നു