Kerala
കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ഡല്‍ഹി കോടതിയില്‍ ഹരജി; നാളെ പരിഗണിക്കും
ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹരജി.
ന്യൂഡല്‍ഹി | കശ്മീരിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എക്കെതിരായ ഹരജി ഡല്‍ഹി റോസ് അവന്യൂ കോടതി നാളെ പരിഗണിക്കും. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹരജി. ബി ജെ പി പ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ ജി എസ് മണിയാണ് ഹരജിക്കാരന്‍.
ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ ജലീല്‍ എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. പാക്കിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍’ എന്നറിയപ്പെട്ടു, ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇത് വിവാദമായതോടെ ജലീല്‍ പോസ്റ്റ് പിന്‍വലിച്ചു. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കാശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മനസിലാക്കാനാവാത്തവരോട് സഹതാപം മാത്രം എന്ന പരാമര്‍ശത്തോടെയായിരുന്നു പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍, വിമര്‍ശനങ്ങള്‍ക്കിടയാക്കിയതോടെ ഇതും പിന്‍വലിച്ചു.