Connect with us

Kerala

വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍

ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി

Published

|

Last Updated

കൊച്ചി  | വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസില്‍ കുറ്റവാളിയെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്നും ഹരജിയില്‍ പറയുന്നു

2021 ജൂണ്‍ 30ന് വൈകിട്ട് മൂന്നരക്കാണ് അഞ്ചു വയസ്സുള്ള പെണ്‍കുട്ടി തൂങ്ങിമരിച്ചതായി കാണപ്പെട്ടത്. വണ്ടിപ്പെരിയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം കട്ടപ്പന പോക്‌സോ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തിരുന്നു. കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അന്വേഷണ ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും തെളിവുകളുടെ അപര്യാപ്തത മൂലമാണ് പ്രതിയെ കീഴ്‌കോടതി കുറ്റവിമുക്തനാക്കിയത് എന്നും കുട്ടിയുടെ മാതാവ് ഫയല്‍ ചെയ്ത ഹരജിയില്‍ ആരോപിക്കുന്നു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്എച്ച് ഒ . ടി ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Latest