National
മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി; വിവാദ ആള്‍ദൈവം നിത്യാനന്ദക്ക് തിരിച്ചടി
മദ്രാസ് ഹൈക്കോടതി കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു.
ചെന്നൈ | മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന വിവാദ ആള്‍ദൈവത്തിന്റെ ആവശ്യം കോടതി തള്ളി. സ്വയംപ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗ കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ ആവശ്യമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു.
രാജ്യത്ത് ഇല്ലാത്ത നിത്യാനന്ദ പിന്നെങ്ങനെയാണ് മഠത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയെന്ന് കോടതി ചോദിച്ചു. എന്നാല്‍, താന്‍ എവിടെയാണ് ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് നിത്യാനന്ദ മറുപടി നല്‍കി. 50 രാജ്യങ്ങളുമായി നയതന്ത്ര ബന്ധമുണ്ടെന്നും നിത്യാനന്ദ വാദിച്ചു.
മഠങ്ങളില്‍ ദേവസ്വം വകുപ്പ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെ നിയമിച്ചപ്പോഴാണ് നിത്യാനന്ദ കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസില്‍ പ്രതി ആയതോടെയാണ് 2019ല്‍ നിത്യാനന്ദ രാജ്യം വിട്ടത്.