Connect with us

Hijab Row in Karnataka

ശിരോവസ്ത്ര തീരുമാനം കൊളജ് സമിതിക്ക് വിടുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിക്കാര്‍; കര്‍ണാടക ഹൈക്കോടതിയില്‍ വാദംകേള്‍ക്കല്‍ പുരോഗമിക്കുന്നു

സ്ത്രീകള്‍ തലമറക്കുകയെന്നത് ഇസ്ലാമില്‍ നിര്‍ബന്ധമാണെന്നും ഇന്ത്യയില്‍ ശിരോവസ്ത്രം നിരോധിക്കുന്ന നിയമം എവിടെയാണുള്ളതെന്നും വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ചോദിച്ചു.

Published

|

Last Updated

ബെംഗളൂരു | ഉഡുപ്പിയിലെ കോളജില്‍ ശിരോവസ്ത്രം നിരോധിച്ച നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ പുരോഗമിക്കുന്നു. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, എം ഖാസി എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കമ്മത്ത് ഹാജരായി. വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ഹൈക്കോടതി അഭ്യര്‍ഥിച്ചു.

ശിരോവസ്ത്രം ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ച് വിദ്യാഭ്യാസം തുടരാനുള്ള സ്ഥിതി സംജാതമാക്കണമെന്ന് ഹരജിക്കാര്‍ വാദിച്ചു. സ്ത്രീകള്‍ തലമറക്കുകയെന്നത് ഇസ്ലാമില്‍ നിര്‍ബന്ധമാണെന്നും ഇന്ത്യയില്‍ ശിരോവസ്ത്രം നിരോധിക്കുന്ന നിയമം എവിടെയാണുള്ളതെന്നും വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ചോദിച്ചു. ശിരോവസ്ത്ര വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കൊളജ് സമിതിക്ക് നിയമപരമായ അവകാശമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Latest