oil price hike
പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു
പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്

ന്യൂഡല്‍ഹി | ഒരാഴ്ചത്തെ പതിവ് തെറ്റിക്കാതെ പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. ഇതോടെ 6.97 രൂപയാണ് ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടുക.
യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധന വില വർധിക്കാൻ ആരംഭിച്ചത്.
---- facebook comment plugin here -----