Connect with us

Kerala

ഒറ്റപ്പാലത്ത് രണ്ട് യുവാക്കള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; ഗുരുതര പരുക്ക്

നിര്‍മാണത്തിലിരുന്ന വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

Published

|

Last Updated

പാലക്കാട്  | ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികളായ യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുനങ്ങാട് വാണിവിലാസിനിയിലാണു സംഭവം. നിര്‍മാണത്തിലിരുന്ന വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

 


Latest