Connect with us

National

കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് നിലവില്‍ പെട്രോള്‍ ലിറ്ററിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു നിരക്ക്

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകത്തില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയും ഡീസല്‍ ലിറ്ററിന് 3.02 രൂപയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള വില്‍പന നികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതാണ് വില വര്‍ധനക്ക് കാരണം

പുതിയ നിരക്ക് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് നിലവില്‍ പെട്രോള്‍ ലിറ്ററിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ പുതിയ നിരക്ക് പ്രകാരം, പെട്രോള്‍ ലിറ്ററിന് 102.84 രൂപയും ഡീസലിന് 88.95 രൂപയുമാകും.