Connect with us

Uae

യു എ ഇയിൽ പെട്രോൾ ഡീസൽ വില കുറയും

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.66 ദിർഹമാണ് പുതുക്കിയ വില.

Published

|

Last Updated

അബൂദബി | ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില യു എ ഇ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ ബാധകമാകും. സെപ്തംബറിലെ വിലയേക്കാൾ ലിറ്ററിന് 0.24 ദിർഹം അല്ലെങ്കിൽ എട്ട് ശതമാനത്തിലധികം വില കുറയും. ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.66 ദിർഹമാണ് പുതുക്കിയ വില. സെപ്തംബറിൽ 2.90 ദിർഹം ആയിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.54 ദിർഹമും (സെപ്തംബറിൽ 2.78) ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.47 ദിർഹമും (സെപ്തംബറിൽ 2.71) ആണ് വിലനിലവാരം.

കഴിഞ്ഞ മാസത്തെ 2.78 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 2.6 ദിർഹം ഈടാക്കും.
സെപ്തംബറിൽ ആഗോള എണ്ണവില താഴ്ന്ന നിലയിൽ തുടരുന്നതാണ് വിലയിൽ കുറവുവരാൻ കാരണം.

Latest