National
ഡല്‍ഹിയില്‍ പെട്രോളിന് എട്ടുരൂപ കുറച്ചു
പെട്രോളിന് ചുമത്തിയിരുന്ന മൂല്യ വര്‍ധിത നികുതി മുപ്പത് ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി വെട്ടിക്കുറച്ചു.

ന്യൂഡല്‍ഹി| പെട്രോളിന്റെ വാറ്റ് നികുതി കുറച്ച് ഡല്‍ഹി. പെട്രോളിന് ചുമത്തിയിരുന്ന മൂല്യ വര്‍ധിത നികുതി മുപ്പത് ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ പെട്രോള്‍ വിലയില്‍ എട്ട് രൂപയുടെ കുറവ് രേഖപ്പെടുത്തി.
ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്‍ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.97 രൂപയും ഡീസലിന് 86.67 രൂപയുമാണ്. അതേസമയം, മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില. റെക്കോര്‍ഡ് വിലയില്‍ എത്തിയ പെട്രോള്‍-ഡീസല്‍ വിലയില്‍ നവംബര്‍ 4നാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചത്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഉയര്‍ന്ന ഇന്ധന വില.
---- facebook comment plugin here -----