Uae
യു എ ഇയില്‍ പെട്രോള്‍ വില കുറച്ചു
നവംബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ലിറ്ററിന് ശരാശരി 0.13 ദിര്‍ഹം കുറച്ചിട്ടുണ്ട്.
ദുബൈ | യു എ ഇയില്‍ പെട്രോള്‍ വില കുറച്ചു. വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയതായി ഊര്‍ജ മന്ത്രാലയം ചൂണ്ടിക്കാട്ടി. നവംബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ലിറ്ററിന് ശരാശരി 0.13 ദിര്‍ഹം കുറച്ചിട്ടുണ്ട്. എണ്ണയുടെ ആഗോള വില അനുസരിച്ചാണ് ഓരോ മാസവും പ്രാദേശിക വില നിര്‍ണയിക്കുന്നത്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹത്തിനു ലഭിക്കും. നവംബറില്‍ 2.74 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ 2.50നു ലഭിക്കും. നേരത്തെ ഇത് 2.63 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ വില 2.43 ദിര്‍ഹമാണ്. നേരത്തെ 2.55 ദിര്‍ഹം ആയിരുന്നു.
ഡിസംബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ കഴിഞ്ഞ മാസത്തേക്കാള്‍ 6.12 ദിര്‍ഹം മുതല്‍ 9.62 ദിര്‍ഹം വരെ ഇളവുണ്ടാകും. ഡീസലിന് നിലവിലെ നിരക്കായ 2.67 ദിര്‍ഹത്തെ അപേക്ഷിച്ച് 2.68 ദിര്‍ഹം ഈടാക്കും.