Connect with us

Kerala

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചുള്ള സമരം തുടങ്ങി; ആറ് താലൂക്കുകളെ ഒഴിവാക്കി

ഇന്ന് രാവിലെ ആറ് മുതല്‍ 12 വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടുള്ള പ്രതിഷേധം തുടങ്ങി. ഇന്ന് രാവിലെ ആറ് മുതല്‍ 12 വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്റെ നേതൃത്വത്തില്‍ സമരം. അതേ സമയം സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ഥാടനം പരിഗണിച്ചാണ് ഈ താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്.

പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടരുകയാണ്. ഇന്ധനവുമായി പമ്പുകളിലെത്തുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായക്കാശ് എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കി വരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം ഡീലര്‍മാര്‍ നിരസിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്

 

Latest