Connect with us

Kerala

മലപ്പുറത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം; പ്രതികള്‍ അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം. മലപ്പുറം പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരന്‍ അസ്ലമിനെയാണ് മര്‍ദിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി കാമറയില്‍ നിന്ന് ലഭ്യമായി.

അക്രമികളില്‍ ഒരാള്‍ അസ്ലമിന്റെ സമീപത്തേക്ക് വന്ന് ചാടി അടിക്കുന്നതായി ദൃശ്യത്തിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. പമ്പിലെ മറ്റൊരു ജീവനക്കാരന്‍ കൂടി വന്നതോടെ അക്രമികള്‍ പോയെങ്കിലും പിന്നീട് വീണ്ടും മര്‍ദിക്കാനായി എത്തി. സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അസ്ലമിന്റെ മൊഴിയെടുത്തു. അക്രമം നടത്തിയ ആളുമായിഅസ്ലമിന് മുന്‍ പരിചയമുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

 

 

---- facebook comment plugin here -----

Latest