Kerala
പെട്രോള്‍ പമ്പ് സമരം; പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ എത്തുന്ന സന്ദര്‍ഭത്തില്‍ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും
പത്തനംതിട്ട | പെട്രോള്‍ പമ്പ് ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മിലുള്ള പ്രശ്‌നത്തില്‍ പെട്രോള്‍ പമ്പ് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ച് ഇടാനുള്ള തീരുമാനത്തില്‍ നിന്ന് പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ എത്തുന്ന സന്ദര്‍ഭത്തില്‍ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. മകരവിളക്കിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തീര്‍ഥാടകര്‍ ജില്ലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ആറുമണിക്കൂര്‍ പമ്പ് അടച്ചിടല്‍ തീര്‍ഥാടകരെ വല്ലാതെ വലയ്ക്കും. അതിനാല്‍ സമരത്തില്‍ നിന്നും ജില്ലയെ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് രാജു ഏബ്രഹാം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു